Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

HIGHLIGHTS : Employment opportunities

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മഞ്ചേരി നഗരസഭാ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍  ജൂലൈ 14ന് രാവിലെ 11.30ന് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ജോലി സമയം വൈകീട്ട് നാല് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയായിരിക്കും.

sameeksha-malabarinews

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്ഡ ലഭ്യമാക്കണം.

എൻജിനീയർ, ഓവർസീയർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ഡിസംബർ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ’ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ  താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അസിസ്റ്റന്റ്  ടെക്‌നോളജി മാനേജര്‍ നിയമനം

മലപ്പുറം ആത്മയുടെ കീഴില്‍  ബ്ലോക്ക് തലത്തില്‍ ഒരു അസിസ്റ്റന്റ്  ടെക്‌നോളജി മാനേജരുടെ (എ.ടി.എം) താത്ക്കാലിക ഒഴിവിലേക്ക് കരാര്‍    അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം.  അസിസ്റ്റന്റ്് ടെക്‌നോളജി മാനേജര്‍ക്ക് 21,175 രൂപയാണ് പ്രതിമാസ വേതനം. കേരള പി.എസ്.സിയുടെ അംഗീകാരമുളള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദമാണ് അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ തസ്തികയ്ക്കുളള അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി.3 ബ്ലോക്കിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണം. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി യുടെ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത് എത്തിക്കണം. ഫോണ്‍: 9844651651.

ഡിസ്ട്രിക്ട്, ബ്ലോക്ക് ടെക്‌നോളജി മാനേജര്‍

ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ഒരു ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍ (ഡി.ടി.എം -മൃഗസംരക്ഷണം),  ബ്ലോക്ക് തലത്തില്‍ മൂന്ന് ബ്ലോക്ക് ടെക്‌നോളജി മാനേജര്‍(ബി.ടി.എം) എന്നീ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം. കേരള പി.എസ്.സിയുടെ    അംഗീകാരമുളള ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് ആണ് ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍ തസ്തികയ്ക്കുളള യോഗ്യത. കേരള പി.എസ്.സിയുടെ അംഗീകാരമുളള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദാനന്തര ബിരുദമാണ് ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയ്ക്കുളള  യോഗ്യത. ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍ (മൃഗസംരക്ഷണം)ക്ക് 30,995 രൂപയും ബ്ലോക്ക് ടെക്‌നോളജി മാനേജര്‍മാര്‍ക്ക് 29,535 രൂപയുമാണ്  പ്രതിമാസ വേതനം. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത്്        എത്തിക്കണം. താത്പര്യമുളളവര്‍ ജൂലൈ 26ന് രാവിലെ 10ന് ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍: 9844651651.

 

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിയമനം

പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിനെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂലൈ 14ന് രാവിലെ 9.30ന് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2774860

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralaadministrativetribunal.gov.in  സന്ദർശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!