Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഫ്ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, സി.എസ്.എസ്.ടി ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: (1) ഫ്ളബോട്ടമിസ്റ്റ്- ഗവ. അംഗീകൃത, രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്സ് വിജയം, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, രാവിലെ 9 മണി മുതൽ 1.30 വരെ വാർഡുകളിൽ നിന്നും ബ്ലഡ് സാംപിൾ കളക്‌ട് ചെയ്യുന്നതിനും ബാക്കി സമയം നാലു മണി വരെ സെൻട്രൽ ലാബിൽ പ്രവർത്തിക്കുന്നതിനും തയ്യാറുള്ളവരായിരിക്കണം. (2) ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ-  ഗവ. അംഗീകൃത ബി.സി.വി.ടി/ ഡി.സി.വി.ടി കോഴ്‌സ്  വിജയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത്‍ലാബ് പ്രവൃത്തി പരിചയം (3) സെക്യൂരിറ്റി സ്റ്റാഫ് – 56 വയസ്സിൽ കവിയാത്ത വിമുക്ത ഭടൻമാരോ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരോ ആയിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന നല്‍കും. (4) സി.എസ്.എസ്.ടി ടെക്നീഷ്യൻ – എസ്.എസ്.എൽ.സി വിജയം, എന്‍.ടി.സി ഇൻ ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക് / മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കില്‍ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ. ഇന്റര്‍വ്യൂ തീയതികള്‍: ഫ്ളബോട്ടമിസ്റ്റ്- ജൂണ്‍ 13 രാവിലെ 10.30, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ- ജൂണ്‍ 14 രാവിലെ 10.30, സെക്യൂരിറ്റി സ്റ്റാഫ്- ജൂണ്‍ 15 രാവിലെ 10.30, സി.എസ്.എസ്.ടി ടെക്നീഷ്യൻ- ജൂണ്‍ 21 രാവിലെ 10.30.  നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ (സെക്യൂരിറ്റി സ്റ്റാഫിന് 56 വയസ്സ്) ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2762037.
 

അധ്യാപക നിയമനം

കൊണ്ടോട്ടി ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള,  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്ത  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 12 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി  kondottygc@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9207630507, 9188900201

sameeksha-malabarinews
            കടുങ്ങപുരം ഗവ. ഹയർ  സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ  ഒഴിവുള്ള സോഷ്യോളജി ജൂനിയർ, ഹിസ്റ്ററി ജൂനിയർ തസ്തികകളിലേക്ക്  അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി ജൂണ്‍ 11 ന് രാവിലെ 10 നും  പൊളിറ്റിക്കൽ  സയൻസ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ  എന്നീ തസ്തികകളിക്കുള്ള നിയമനത്തിനായി ജൂണ്‍ 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്കും അഭിമുഖം നടത്തും. താൽപര്യമുള്ള  ഉദ്യോഗാർഥികൾ  ആവശ്യമായ രേഖകൾ  സഹിതം  പങ്കെടുക്കണം.
‌                    മങ്കട ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള (NET/JRF/Ph.D), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ‍ പേര് രജിസ്റ്റർ‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ‍ യോഗ്യത  തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂണ്‍ 10 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129991078.

കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ താത്കാലിക നിയമനം

പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് ബ്രാഞ്ചുകളിലേക്ക് ലക്ചറർ (ഇലക്ട്രോണിക്സ്),  ലക്ചറർ (ഇലക്ട്രിക്കല്‍), ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) നിയമനം നടത്തുന്നു. ലക്ചറർ (ഇലക്ട്രോണിക്സ്), ലക്ചറർ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ജൂണ്‍ 10 രാവിലെ 10 നും ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ(ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിലേക്ക് ജൂണ്‍ 11 രാവിലെ 10 നും ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ലക്ചറര്‍ – ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക്, ഡമോൺസ്ട്രേറ്റർ – ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ,  ട്രേഡ്സ്മാന്‍ – ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് -0483:  2750790.

ഡയറി പ്രമോട്ടര്‍ നിയമനം

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 15  ബ്ലോക്കുകളിലേക്ക് ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  പ്രായ പരിധി: 2024 ജനുവരി ഒന്നിന് 45 കവിയരുത്. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് നല്‍കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നല്‍കും. 2025  മാർച്ച് വരെ പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപയാണ് ഇൻസെന്റീവ്. അപേക്ഷ ഫോറം  ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത അപേക്ഷ അനുബന്ധരേഖകളോടൊപ്പം ജൂണ്‍ 14 ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ സമര്‍പ്പിക്കണം.

ജെ.പി.എച്ച്.എന്‍ നിയമനം

ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍ അഡ്ഹോക്) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനവ്യവസ്ഥയിൽ നിയമനം  നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഓക്‍സിലറി നഴ്സിങ് ആന്റ് മിഡ്‍വൈഫറി, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ് , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസിലോ 04942459309  എന്ന നമ്പറിലോ ബന്ധപ്പെടാം.

വുമൺ ക്യാറ്റിൽ കെയർ വർക്കര്‍ നിയമനം

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എം.എസ്.ഡി.പി പദ്ധതി പ്രകാരം  മലപ്പുറം ജില്ലയിലെ 15  ബ്ലോക്കുകളിലേക്ക്  വുമൺ ക്യാറ്റിൽ കെയർ വർക്കറെ നിയമിക്കുന്നു. വനിതകളെ മാത്രമേ അപേക്ഷകരായി പരിഗണിക്കൂ. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. പ്രായ പരിധി: 2024 ജനുവരി ഒന്നിന് 45 കവിയരുത്. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് നല്‍കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നല്‍കും. 2025  മാർച്ച് വരെ പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപയാണ് ഇൻസെന്റീവ്. അപേക്ഷ ഫോറം  ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത അപേക്ഷ അനുബന്ധരേഖകളോടൊപ്പം ജൂണ്‍ 14 ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ സമര്‍പ്പിക്കണം.

റിസർച്ച് അസിസ്റ്റന്റ്  നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ്റ് തസ്ത‌ികകളിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്‌സിങ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in.

ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ, അറ്റന്റർ തസ്തികകളിലേക്കാണ് നിയമനം. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (‍ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് ബ്ലഡ് ബാങ്ക് ടെക്നിഷ്യന് വേണ്ട യോഗ്യതകള്‍. ഒമ്പതാം തരം വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അറ്റന്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജൂണ്‍ 15 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി  ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ജൂണ്‍ 20 ന് രാവിലെ 9.30 ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 999 323.

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: ജൂണ്‍ 15 വരെ അപേക്ഷിക്കാം

മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് മൂന്നു മാസവും പരമാവധി ആറു മാസവുമാണ് പ്രോഗ്രാമിന്റെ കാലവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാഗത്ഭ്യം വേണം. പ്രായപരിധി: 2024 ജൂണ്‍ ഒമ്പതിന്  30 വയസ്സ് കവിയരുത്. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSfVwEPS0rc1QjojTsez-nOQjA1MIniSwHwEWhMUoW_cKobJqg/viewform എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ജൂണ്‍ 15 രാവിലെ 11 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9539437826 എന്ന നമ്പറിലോ alfreds.kyla23@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

മിനി ജോബ് ഫെയര്‍ 13 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 ന് രാവിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരെ പങ്കെടുപ്പിച്ചു കൊണ്ട് മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്ലസ് ടു, ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവ൪ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ : 0483 2734737.

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ

        പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും മിഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും എം.ബി.ബി.എസ് ഡിഗ്രിയുള്ളവരുമായ മാനേജ്മെന്റ് എക്‌സ്‌പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്രസേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ ആണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

ഡെപ്യൂട്ടേഷൻ നിയമനം

      കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നു മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 59300-120900 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകൾ ജൂൺ 30നകം ലഭിക്കണം. അപേക്ഷ  സമർപ്പിക്കേണ്ട വിലാസം : പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695009. ഇ-മെയിൽ : pcodhme@gmail.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!