
കൊച്ചി: എറണാകുളം ചെറായില്‍ ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി. വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജഡത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ നിന്ന് അടുത്തിടെ ഏതാനും ആനകള്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. ഈ ആനകളില്‍ ഏതെങ്കിലും ഒന്ന് കടല്‍ത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




