തൃശ്ശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : തൃശ്ശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാള്‍ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.

പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം. ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാപ്പാനാണ് ശ്രീകുമാര്‍. ശ്രീകുമാറിനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top