വൈദ്യുതി പ്രതിസന്ധി;പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

niyamasabhaതിരു: സംസ്ഥാനത്തെ അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നസല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

എ കെ ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്‌നല്‍കിയത്. ആസൂത്രണത്തിലെ ഗുരുതരമായ വീഴ്ചയാണ് വൈദ്യുതിപ്രതിസന്ധിക്ക് കാരണമെന്ന് അദേഹം ആരോപിച്ചു.

അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണുണ്ടായത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് അടിയന്ത്രപ്രമേയത്തിന് മറുപടിയായി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കേന്ദ്ര വിഹിതത്തിലുണ്ടായ കുറവാണ് പ്രതിസന്ധിക്കു കാരണം. ജൂണ്‍ 25 നകം പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top