അണക്കെട്ടുകള്‍ നഷ്ടമായിട്ടില്ല; മുഖ്യമന്ത്രി

umman chandiതിരു: കേരളത്തിന് നാല് അണക്കെട്ടുകള്‍ നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാറിന് പുറമെ പറമ്പിക്കുളം, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിച്ചതായി പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ ആരോപി്ചിരുന്നു.

മുല്ലപ്പെരിയാര്‍ അടക്കമുള്ള നാല് ഡാമുകളുടെ ഉടമസ്ഥതാവകാശം തങ്ങളുടെ പേരിലാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രജലകമ്മീഷന്‍ അംഗീകരിച്ചതിന്റെ രേഖകള്‍ ഇന്നലെ നിയമസഭയില്‍ ജമീലാ പ്രകാശ് എംഎല്‍എ ഉയര്‍ത്തിക്കാട്ടിയിരുന്നു.

യോഗത്തിന്റെ മിനിറ്റ്‌സും കേന്ദ്രജല കമ്മീഷന്റെ കത്തും ഉയര്‍ത്തിക്കാട്ടി് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് സഭയില്‍ പ്രതിപക്ഷ ബഹളത്തിന് കാരണമായി. യോഗത്തില്‍ പങ്കെടുത്ത കേരളാ പ്രതിനിധി എതിര്‍പ്പ് അറിയിക്കാത്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതെന്ന് ജലകമ്മീഷന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം ഗൗരവമേറിയതാണെന്നും പരിശോധിച്ച ശേഷം നാളെ മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top