ഉത്തരേന്ത്യ തെരഞ്ഞെടുപ്പ് ചൂടിലേക്ക്;ഏഴ് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കും;ഫെബ്രുവരി 10 ന് ആദ്യ തെരഞ്ഞെടുപ്പ്

ദില്ലി: പഞ്ചാബ്, ഉത്തരാഖണ്ഡ്,ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യതിരഞ്ഞെടുപ്പ്.രണ്ടാം ഘട്ടം ഫെബ്രുവരി 14ന്, മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27 നും ആറാംഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാം ഘട്ടം മാര്‍ച്ച് പത്തിനുമാണ് നടക്കുക.

ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക്തന്നെയായിരിക്കും പ്രധാന പരിഗണന. പ്രരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെയായിരിക്കണം. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 40 ലക്ഷം രൂപവരെയും മണിപ്പൂര്‍ ഗോവ എന്നിവിടങ്ങളില്‍ 28 ലക്ഷം രൂപ വരെയും ചിലവഴിക്കാം.

പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കും. ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.ഡ്യൂട്ടിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥിക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

 

Share news
error: Content is protected !!
Scroll to Top