തെരഞ്ഞെടുപ്പ് പ്രചരണത്തിന് സൈന്യത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി;തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരിഞ്ഞെടുപ്പ് പ്രചരണ് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ വ്യാക്തമാക്കിയിട്ടുണ്ട്. മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസിന്റെ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

എല്‍ രാംദാസ് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച തുറന്ന കത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സൈന്യത്തിന്റെ ചിത്രവും യൂണിഫോമും ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രമുള്‍പ്പെടെ ഉപയോഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്റെ യൂണിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിതും ചര്‍ച്ചയായിരുന്നു.

Related Articles