Section

malabari-logo-mobile

എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് ‘ഒറിജിനലെന്ന്’ തെരഞ്ഞെടുപ്പ് കമ്മീഷന്‍

HIGHLIGHTS : Election Commission calls NCP Ajit Pawar faction 'original'

എന്‍ സി പി അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ത്ഥ എന്‍ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്‍സിപി സ്ഥാപക നേതാവു കൂടിയായ ശരത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരത് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.

എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും ശരത് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.  അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരത് പവാര്‍ വിഭാഗം വ്യക്തമാക്കിയത്.

sameeksha-malabarinews

തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരത് പവാര്‍ വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും എന്‍സിപി ശരത് പവാര്‍ വിഭാഗം ആരോപിച്ചു. യുക്തിരഹിതമായ തീരുമാനമാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എടുത്തിരിക്കുന്നതെന്നും പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും എന്‍സിപി മഹാരാഷ്ട്ര പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!