പയ്യാനക്കല്‍ യാത്രാദുരിതത്തിന് പരിഹാരം; ബി.സി റോഡ്-കോതി ബീച്ച് ഭൂമി ഏറ്റെടുക്കാന്‍ 86 കോടി

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പയ്യാനക്കല്‍ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാവുന്നു. തീരദേശ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.സി റോഡ് മുതല്‍ കോതി ബീച്ച് വരെ റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 86.25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 10.32 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) നിര്‍വഹണ ഏജന്‍സി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.ആര്‍.എഫ്.ബി നല്‍കിയ ശുപാര്‍ശയ്ക്ക് കിഫ്ബി അംഗീകാരം നല്‍കി.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നേരത്തേ ആരംഭിച്ചിരുന്നു. സര്‍വേ നടത്തി അതിര്‍ത്തി തിരിച്ച് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായി. പാരിസ്ഥിതിക ആഘാതപഠനം, തീരദേശപരിപാലന നിയമപ്രകാരമുള്ള അനുമതികള്‍ എന്നിവ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം എത്രയും വേഗം തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top