ത്രിപുരയില്‍ ബിജെപി

ദില്ലി: ത്രിപുര, മേഘാലയ,നാഗാലാന്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ത്രിപുരയിലും നാഗാലാന്‍ഢിലും ബിജെപി വ്യക്തമായ മുന്നേറ്റം നേടിയപ്പോള്‍ മേഘാലയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ത്രിപുരയില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ള 31 സീറ്റുകള്‍ ലഭിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കഴിഞ്ഞതവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ത്രിപുരയില്‍ വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ പത്ത് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നതും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

Share news
error: Content is protected !!
Scroll to Top