അഴുക്കുചാലില്‍ വീണ് വയോധികയ്ക്ക് പരിക്കേറ്റു: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

തിരുവമ്പാടി:തമ്പലമണ്ണയില്‍ സ്ലാബില്ലാത്ത അഴുക്കുചാലില്‍ വീണ് വയോധികയ്ക്ക് പരിക്കേറ്റ സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷന്‍ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശം നല്‍കി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ 26ന് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

വീടിന് സമീപത്തെ റോഡിലെ സ്ലാബില്ലാത്ത അഴുക്കുചാലില്‍ വീണ് തമ്പലമണ്ണു വേങ്ങാപറമ്പില്‍ നളിനി (77)ക്കാണ് കഴിഞ്ഞദിവസം പരിക്കേറ്റത്. തലയടിച്ചുവീഴുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് ഇവരുടെ വീടിന് സമീപം ഓട നിര്‍മിച്ചത്. സ്ലാബില്ലാത്ത ഓട മുറിച്ചുകടന്നു വേണം പുറത്തിറങ്ങാന്‍. പഞ്ചായത്തിന്റെ അനാസ്ഥമൂലമാണ് ഇവിടെ സ്ലാബിടാത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top