
തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം ഒഴിവാക്കാനാണിത്.
കുട്ടികള്‍ക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് നമ്മുടെ അധ്യാപകര്‍. എന്നാല്‍ ചില രക്ഷിതാക്കള്‍ക്ക് കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ. സ്‌കൂള്‍ സമയക്രമീകരണത്തെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ല.
എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങള്‍ ലക്ഷങ്ങളാണ് വാങ്ങുന്നത്. പല സ്ഥാപനങ്ങളും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ക്കേ പ്രവേശനംപോലും നല്‍കൂ. ഇത്തരം സ്ഥാപനങ്ങളുടെ ഫീസ് സംബന്ധിച്ച് നിരവധി പരാതികളുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




