
വടകര: മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയില്‍ ഉടമ സൂക്ഷിച്ച 24 പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സ്ത്രീ കൂടി അറസ്റ്റില്‍. ഈ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച വടകര കുരിയാടി ഫിഷര്‍മെന്‍ കോളനിയില്‍ കൈതയില്‍ വളപ്പില്‍ മീന(41)യാണ് അറസ്റ്റിലായത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണാഭരണം കവര്‍ന്ന കടയിലെ ജീവനക്കാരനായ കുരിയാടി സ്വദേശി സുനിലിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് മീനയാണെന്ന് സുനില്‍ മൊഴിനല്‍കിയത്. മീനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആഭരണം വിറ്റ വടകരയിലെ ജ്വല്ലറിയില്‍ തെളിവെടുപ്പിനെത്തിച്ചു.
സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. കടയുടമ ഗീത രാജേന്ദ്രന്‍ ലോക്കറില്‍ വയ്ക്കാനായി കടയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് മോഷ്ടിച്ചത്. വിവാഹ ആവശ്യത്തിനായി ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണം വീണ്ടും ലോക്കറില്‍ വയ്ക്കുന്നതിനുമുമ്പ് വീട്ടില്‍വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




