പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി കാറും പണവും കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

ഒഞ്ചിയം പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി ആഡംബര കാറും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നാദാപുരം ചാലപ്പുറം ഒതയോത്ത് സിറാജി (52)ന്റെ പരാതിയില്‍ മുക്കാളി റെയില്‍വേ അടിപ്പാതക്കു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി റുബൈദ (38)യുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റുബൈദയുടെ കൂട്ടാളികളായ തലശ്ശേരി ധര്‍മ്മടം ചിറക്കാനി നടുവിലോനി അജിനാസ് (35), പള്ളൂര്‍ പാറാല്‍ പുതിയ വീട്ടില്‍ തെരേസ നൊവീന റാണി (37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ സൗഹൃദം പുലര്‍ത്തിയിരുന്ന സിറാജി നെ വ്യാഴം രാത്രി എട്ടോടെ റുബൈദ വാടക വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. ആ സമയത്ത് വാടക വീട്ടിലുണ്ടായിരുന്ന സംഘം സിറാജിന്റെ വസ്ത്രങ്ങള്‍ ബലപ്രയോഗത്തിലൂടെ അഴിച്ചു മാറ്റി യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ തന്നെ ദേഹോപദ്രവം ചെയ്തതായും 23 ലക്ഷം വിലവരുന്ന ഥാര്‍ കാര്‍ കൊണ്ടുപോയതായും 106500 രൂപയും കവര്‍ ന്നതായി പരാതിയില്‍ പറഞ്ഞു. സിറാജിന്റെ കാര്‍ അജിനാസില്‍നിന്ന് പൊലിസ് കണ്ടെടുത്തു

ഗള്‍ഫില്‍ ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. വലിയ തോതില്‍ പണം തട്ടിയെടുക്കാന്‍ യുവതിയും സംഘവും കെണിയൊരുക്കുകയായിരുന്നു വെന്നും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top