
തിരൂര്‍: ആലത്തിയൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് വയോധികന് ദാരുണാന്ത്യം. ആലത്തിയൂര്‍ പഞ്ഞംപടി സുദര്‍ശന ക്ഷേത്രത്തിന് സമീപം മേലേപ്പാട്ട് ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. വീട്ടിലെ പുറത്തെ ബള്‍ബിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറയ്ക്ക് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് നെറ്റിന് മേല്‍ ലേഡര്‍ വെച്ച് അതിന് മുകളില്‍ കയറി ജോലി ചെയ്യവെ നെറ്റ് ഇരു വശങ്ങളിലേക്ക് വകഞ്ഞുമാറി ബാലകൃഷ്ണനും ഇരുമ്പ് നെറ്റും കൂടി കിണറ്റിലേക്ക് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവര്‍ ഇരുമ്പ് നെറ്റ് ഉയര്‍ത്തി ബാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞു തിരൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഇരുമ്പ് നെറ്റ് ഉയര്‍ത്തി വയോധികനെ പുറത്തെടുത്ത് ആലത്തിയൂരിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. ഭാര്യ: രാധിക. മക്കള്‍: ഗിരീഷ്‌കുമാര്‍ (യു.എ.ഇ), മഞ്ജുള. മരുമക്കള്‍: ശൈലേഷ് (എയര്‍ഫോഴ്സ് ബംഗളൂരു), ശാന്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



