എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്;എന്‍ഐഎ ഏറ്റെടുക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയില്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ കൊച്ചി യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.

അക്രമ സംഭവത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു.

തീപിടുത്തമുണ്ടായ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി1, ഡി2 ബോഗികളില്‍ എന്‍ഐ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top