വറ്റല്‍ മുളക് – 10
വെളുത്തുള്ളി – അല്‍പ്പം
വഴുതന – 5 (മൂക്കാത്തത് എടുക്കാന്‍ ശ്രമിക്കുക)
തക്കാളി – 2
ഉപ്പ് – ആവശ്യത്തിന്
ചെറിയുള്ളി – അല്‍പ്പം (അരിഞ്ഞത്)
മല്ലിയില – ആവശ്യത്തിന്
വാളന്‍പുളി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
വഴുതന, വറ്റല്‍മുളക്, വെളുത്തുള്ളി,തക്കാളി എന്നിവ ചുട്ടെടുക്കുക. ശേഷം വറ്റല്‍മുളക്, വെളുത്തുള്ളി എന്നിവ മിക്‌സിയുടെ ജാറിലേക്കിട്ട് ആവശ്യത്തിന് ഉപ്പ്‌ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം വഴുതനയുടെയും തക്കാളിയുടെയും തൊലികളഞ്ഞ് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കയ്യ്കണ്ട് ഞെരടിയെടുക്കുകയോ പൊട്ടറ്റോ മാഷെര്‍ ഉപയോഗിച്ച് ഒടക്കുകയോ ചെയ്യുക. ഇതിലേക്ക് ചതച്ചുവെച്ച് വറ്റല്‍മുളക് വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ശേഷം അതിലേക്ക് അല്‍പ്പം ചെറിയുള്ളി അരിഞ്ഞത്, മല്ലിയില, ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ വാളന്‍പുളി പിഴിഞ്ഞവെള്ളം എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ശേഷം അല്‍പ്പം പച്ചവെളിച്ചെണ്ണ കൂടി ചേര്‍ത്ത് മിക്‌സ് ചെയ്താല്‍ കറി റെഡി.




