Section

malabari-logo-mobile

എഗ്ഗ് പൊട്ടറ്റോ കാസറോള്‍

HIGHLIGHTS : Egg Potato Casserole

എഗ്ഗ് പൊട്ടറ്റോ കാസറോള്‍

തയ്യാറാക്കിയത്;ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകള്‍:-

മുട്ട – 3 എണ്ണം
ഉരുളകിഴങ്ങ് – 3 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 1/2 ഇഞ്ച് കഷണം
കറിവേപ്പില – 2 ഇതള്‍
പച്ചമുളക് – 3 എണ്ണം
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
നെയ്യ് – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:-

ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.

ശേഷം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. മുട്ട പൊട്ടിച്ച് അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഉരുളകിഴങ്ങ്, കുരുമുളകുപൊടി, അരിഞ്ഞ സാധനങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.

നോണ്‍ സ്റ്റിക്ക് പാനില്‍ 1/2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരു ഇഞ്ച് കനത്തില്‍ ഒഴിക്കുക. മൂടി വച്ച് ചെറിയ തീയില്‍ ഇരുവശവും വേവിച്ചെടുക്കുക. മറിച്ചിടുന്നതിനു മുന്‍പ് നെയ്യ് മുകളില്‍ പുരട്ടുക. ചൂടോടെ മുറിച്ച് വിളമ്പാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!