Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പോലീസിന്റെ വ്യാപക റെയ്ഡ്; കഞ്ചാവ് വില്‍പനക്കാരും ഉപയോഗിക്കുന്നവരുമടക്കം 12 പേര്‍ പിടിയില്‍

HIGHLIGHTS : Widespread police raid in Parappanangadi; 12 people including ganja sellers and users were arrested

representing photo

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വില്‍പനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ 12 പേര്‍ പിടിയിലായി. ഇതില്‍ 2 പേര്‍ കഞ്ചാവ് കച്ചവടക്കാരും 10 പേര്‍ ഉപയോഗിച്ചവരുമാണ്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടിയാണ്.

വള്ളിക്കുന്ന് സ്വദേശി ജോഷി(48), ആനങ്ങാടി സ്വദേശി ഷെഫീഖ്(35) ഇവരെ എന്‍സി ഗാര്‍ഡന് പിറകുവശത്തുവെച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെയാണ് പിടിയിലായത്. അരിയല്ലൂര്‍കരിമരക്കാട് സ്വദേശി അമല്‍ ബാജി, കടലുണ്ടി നഗരം സ്വദേശികളായ അജീഷ്, ഹാഷിം അന്‍വര്‍, ഷഹദ്. അരിയല്ലൂര്‍സ്വദേശി നബീല്‍, പരപ്പങ്ങാടി ചുടലപ്പറമ്പ് സ്വദേശി മുഹമ്മദ് അലി, പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ സദ്ദീഖ്, ഷാഹുല്‍ , വള്ളിക്കുന്ന് സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍്ത്ഥി എന്നിവരെയാണ് കഞ്ചാവ് ഉപയോഗിച്ചതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

പരപ്പനങ്ങാടി സ്‌റ്റേഷന്‍ ഓഫീസര്‍ ഹണി കെ.ദാസ്, എസ്‌ഐമാരായ പ്രദീപ് കുമാര്‍, ബാബുരാജ്, പരമേശ്വരന്‍ , പോലീസുകാരായ പ്രീത, മഹേഷ്, പ്രബീഷ് ,സനല്‍, ദിലീപ് ,താനൂര്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍ , വിപിന്‍, ജിനേഷ്, സബറുദീന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!