വാഹനാപകടസ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഭയന്നോടി വീട് കുത്തിത്തുറക്കാനെത്തിയ മോഷ്ടാക്കള്‍

എടപ്പാള്‍: വാഹനാപകടസ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഭയന്നോടി വീട് കുത്തിത്തുറക്കാനെത്തിയ മോഷ്ടാക്കള്‍. എടപ്പാള്‍, വട്ടംകുളം സര്‍വീസ് സ്റ്റേഷന് എതിര്‍ഭാഗം താമസിക്കുന്ന തോട്ടുപാടത്തു വളപ്പില്‍ ഫൈസലിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ രണ്ടു വാതിലുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തെ വാതില്‍ തുറക്കാനുള്ള ശ്രമവും ആരംഭിച്ചു.ഈ സമയത്താണ് ഫൈസലിന്റെ വീടിന്റെ എതിര്‍ഭാഗത്ത് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച വിവരമറിഞ്ഞ് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയത്.

ഇത് ശ്രദ്ധയില്‍പെട്ട മോഷ്ടാക്കള്‍ മോഷണ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെക്കുകയായിരുന്നു.

വീട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും, പോലീസും ചേര്‍ന്ന് സമീപത്താകെ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

Share news
error: Content is protected !!
Scroll to Top