ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇ ഡി കേസെടുത്ത് അന്വേഷിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. സമാന്തര അന്വേഷണം വേണ്ടെന്ന എസ്‌ഐടിയുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. അതെസമയം മുഴവന്‍ രേഖകള്‍ കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.കൈമാറുന്ന രേഖകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എങ്ങനെയാണ് പ്രത്യേക അന്വേഷണസംഘത്തെ ബാധിക്കുക എന്നുമായിരുന്നു ഇഡിയുടെ വാദം. ഈ വാദം അംഗീകരിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി ഇഡിക്ക് രേഖകള്‍ കൈമാറാന്‍ എസ്‌ഐടിയോട് നിര്‍ദ്ദേശിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top