ഇഡി ചമഞ്ഞ് 27.49 ലക്ഷം തട്ടി; ഒരാള്‍ അറസ്റ്റില്‍

കോലഞ്ചേരി: ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 27.49 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളുരുത്തി ജനത ജങ്ഷന്‍ മുല്ലോത്തുകാട് വീട്ടില്‍ അനന്തു കൃഷ്ണനെ(27)യാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

പള്ളിക്കര മനയ്ക്കടവ് സ്വദേശിയില്‍ നിന്നാണ് പണം തട്ടിയത്. ഫോണിലൂടെയും സ്‌കൈപ്പ് ആപ്ലിക്കേഷന്‍ മുഖേനയുമാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്. കൊറിയറായി എത്തിയ പാഴ്‌സല്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായെന്ന് ആദ്യം വ്യാജ വിവരം നല്‍കി. അഞ്ച് പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്, ബാങ്ക് രേഖ , 400 ഗ്രാം എംഡിഎംഎ വസ്ത്രങ്ങള്‍ എന്നിവയാണ് പാഴ്‌സലില്‍ ഉള്ളതന്നു അറിയിച്ചു. ഇതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ഐഡി ദുരുപയോഗം ചെയ്തതാകാമെന്നും കേസില്‍ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞ് ആധാര്‍ വിവരങ്ങള്‍ അയച്ചുവാങ്ങി. ഇതിനു ശേഷം, പിന്നീട് ഇഡി ഉദ്യോഗസ്ഥരെന്നു പറഞ്ഞ് ബന്ധപ്പെട്ടു. തുടര്‍ന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 27,49,898 രൂപ പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ച് തട്ടിയെടുത്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ തട്ടിപ്പുസംഘം  കൈക്കലാക്കിയ പണം പലര്‍ക്കും അയച്ചതായി കണ്ടെത്തി. അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേതെന്നും  പണം എത്തിയെന്ന് വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംഘാംഗമാണെന്ന് മനസ്സിലായി അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

റൂറല്‍ ജില്ലാ പൊലീസ് മേധാ വി എം ഹേമലത, എഎസ്പി ശക്തി സിങ് ആര്യ, ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ്‌ഐമാ രായ എം എ നാസര്‍, പി എച്ച് അബ്ദുള്‍ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേ ഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top