റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

HIGHLIGHTS : Coconut tree falls on railway tracks; train traffic disrupted

cite

ഒഞ്ചിയം:നാദാപുരം റോഡില്‍ റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ശനി വൈകിട്ട് അഞ്ചോടെയാണ് പടിഞ്ഞാറ് ഭാഗത്തെ ട്രാക്കില്‍ കനത്ത കാറ്റിലും മഴയിലും സമീപത്തെ പറമ്പിലെ തെങ്ങ് നിലംപൊത്തിയത്.

ട്രാക്കില്‍ വീഴുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളില്‍ തട്ടിയതിനാല്‍ തീപ്പൊരി ചിതറി. വൈദ്യുതി ലൈനില്‍ കേടുപറ്റിയതോടെ ഈ ഭാഗത്തെ ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു.

പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട്ടും പിടിച്ചിട്ടു. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കിഴക്കുഭാഗം ട്രാക്കിലൂടെ തീവണ്ടി പോകുന്നതിന് തടസ്സമുണ്ടായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!