Section

malabari-logo-mobile

ഈസ് ഓഫ് ലിവിങ് സര്‍വ്വെ പൂര്‍ത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് പഞ്ചായത്ത്

HIGHLIGHTS : Perumbadappu Panchayat is the first block to complete the Ease of Living Survey

മലപ്പുറം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഈസ് ഓഫ് ലിവിങ് സര്‍വ്വെ പൂര്‍ത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഈസ് ഓഫ് ലിവിങ് സര്‍വ്വെ ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും പൂര്‍ത്തിയാക്കുകയും വെബ്സൈറ്റില്‍ ഡാറ്റാ എന്‍ട്രിയും ഇതിനകം ചെയ്തു കഴിഞ്ഞു.

സര്‍വ്വെ വെരിഫിക്കേഷന്‍ ഷെഡ്യൂള്‍ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷാ മുസ്തഫയ്ക്ക് കൈമാറികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. സര്‍വേയിലൂടെ 6570 കുടുംബങ്ങളുടെ വിവരങ്ങള്‍ സമയബന്ധിതമായി ശേഖരിക്കുകയും വിവരങ്ങള്‍ യഥാസമയം വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത വി. ഇ ഒ .മാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, കുടുംബശ്രീ അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു അഭിനന്ദിച്ചു.

sameeksha-malabarinews

ഗ്രാമവികസന വകുപ്പ് ജില്ലാ പ്രോജക്റ്റ് ഡയറക്റ്റര്‍ പ്രീതി, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ദേവകി, ബി.ഡി.ഒ ബൈജു, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ റീനാ ജോസഫ്, എക്സ്റ്റന്‍ഷന്‍ ഓഫീസറായ ബാലാജി ശങ്കര്‍, മറ്റു ജനപ്രതിനിധികള്‍, വി.ഇ.ഒ.മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പൂര്‍ത്തീകരണ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!