കോഴിക്കോട്: താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ പോക്‌സോ കേസില്‍ പ്രതിയായ കായികാദ്ധ്യാപകന്‍ പി.ടി.മനീഷിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് കായികാദ്ധ്യാപകന്റെ സസ്‌പെന്‍ഷന്‍.
മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു .
വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി




