HIGHLIGHTS : Earthquake in Afghanistan; 10 people killed, over 260 injured
തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ അഫ്ഗാന്‍ നഗരമായ മസാര്‍-ഇ ഷെരീഫിന് സമീപം ഉണ്ടായ 6.3 തീവ്രതയുള്ള ഭൂകമ്പത്തില്‍ 10 പേര്‍ മരിക്കുകയും 260 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 523,000 ഓളം ജനസംഖ്യയുള്ള മസാര്‍-ഇ ഷെരീഫിന് സമീപം 28 കിലോമീറ്റര്‍ (17.4 മൈല്‍) താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
‘ഇന്ന് രാവിലെ ആകെ 150 പേര്‍ക്ക് പരിക്കേറ്റതായും ഏഴ് പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട് പുറുത്തുവന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ വരെ ശേഖരിച്ച ആശുപത്രി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനിക രക്ഷാ, അടിയന്തര സഹായ സംഘങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ആളുകളെ രക്ഷപ്പെടുത്തുന്നതിനും, പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനും, ദുരിതബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


