HIGHLIGHTS : Road collapses in Farokh, cement lorry falls on house, causing accident
കോഴിക്കോട്:റോഡ് ഇടിഞ്ഞ്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചിരിക്കുന്നത്. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്.
ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്.
വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.


