ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി:ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില്‍ അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ പ്രകമ്പനം ഉണ്ടായി. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്നലെ ഇറാഖിലും ഗള്‍ഫ് മേഖലയിലും ഉണ്ടായ ഭൂചലനത്തിന്റെ അനുരണനമാണ് ഇടുക്കിയിലും അനുഭവപ്പെട്ടതെന്ന് കരുതുന്നു.

Related Articles