ഉത്തരേന്ത്യയില്‍ ഭൂചലനം;7.7 തീവ്രത രേഖപ്പെട്ടുത്തി

ദില്ലി: ദില്ലിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ബൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷിലാണ്‌.

ഒരു മിനിറ്റിലേറെ നേരം നീണ്ടു നിന്ന ചലനമാണ്‌ ഉണ്ടായത്‌. പാകിസ്ഥാനിലെ വിവിദ പ്രദേശങ്ങളിലും ശക്തമായ ഭൂകമ്പം ഉണ്ടായിട്ടുണ്ട്‌.

ഹിമാചല്‍പ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, ജമ്മുകാശ്‌മീര്‍ എന്നിവിടങ്ങളിലും ഭൂചനലനം ഉണ്ടായിട്ടുണ്ട്‌.

ഭൂചലനത്തെ തുടര്‍ന്ന്‌ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ആശങ്കപ്പെടേണ്ടതില്ലെന്ന്‌ കേന്ദ്ര ഭൗമ പഠന കേന്ദ്രം അറിയിച്ചിട്ടുണ്ട്‌.

Related Articles