സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി

2025 ജനുവരി 20 മുതല്‍ സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്നങ്ങളുടെയും (എച്ച്.എസ്.എന്‍. ചാപ്റ്റര്‍ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 2/2025-സ്റ്റേറ്റ് ടാക്സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണല്‍ ഓപ്ഷന്‍ ഇ-വേ ബില്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

കമ്മീഷണറുടെ നോട്ടിഫിക്കേഷന്‍ 10/2024 – സ്റ്റേറ്റ് ടാക്സ് തീയതി 27/12/2024 പ്രകാരം ജനുവരി 1, 2025 മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും രജിസ്ട്രേഷന്‍ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇ-വേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുള്ള മേല്‍ പ്രകാരമുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ 2025 ജനുവരി 20 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഇ-വേ ബില്ലിന്റെ പാര്‍ട്ട് -ബി യിലെ വിവരങ്ങള്‍ ലഭ്യമാക്കേണ്ട ആവശ്യമില്ല.

ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 10/2024 – സ്റ്റേറ്റ് ടാക്സ് തീയതി 27/12/2024, 2/2025- സ്റ്റേറ്റ് ടാക്സ് തീയതി 17/01/2025 എന്നിവ കാണുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top