Section

malabari-logo-mobile

ബുള്‍ജെറ്റ് സഹോദരങ്ങള്‍ റിമാന്റില്‍ ; കത്തിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കും, വൈറലാക്കിയവര്‍ക്കും പണിവരുന്നു

HIGHLIGHTS : കണ്ണൂര്‍;  ഇന്നലെ കണ്ണൂരില്‍ അറസ്റ്റിലായ ഈ ബുള്‍ജെറ്റ് സഹോദരങ്ങളായ ഇരിട്ടി കിളിയന്തറ വിളമനയില്‍ നെച്ചിയാട്ട് എബിന്‍ വര്‍ഗ്ഗീസും(25), ലിബിന്‍ വര്‍ഗ്...

കണ്ണൂര്‍;  ഇന്നലെ കണ്ണൂരില്‍ അറസ്റ്റിലായ ഈ ബുള്‍ജെറ്റ് സഹോദരങ്ങളായ ഇരിട്ടി കിളിയന്തറ വിളമനയില്‍ നെച്ചിയാട്ട് എബിന്‍ വര്‍ഗ്ഗീസും(25), ലിബിന്‍ വര്‍ഗ്ഗീസ്(24) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പത്ത് ലക്ഷം ഫോളോവേഴ്‌സുള്ള ഈ വ്‌ളോഗര്‍മാര്‍ ഇന്നലെ കണ്ണൂരിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസില്‍ കയറിനടത്തിയെ ‘പെര്‍ഫോമന്‍സ്’ ആണ് വിനയായത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് ഇവരെ അറസ്റ്റ്‌ചെയ്തത്.

ഇവര്‍ ഇന്നലെ ആര്‍ടിഓഫീസില്‍ വെച്ച് നടത്തിയ കത്തിക്കല്‍ ആഹ്വാനവും, ഇതേറ്റുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപത്ത്് ആഹ്വാനം ചെയ്തവരെയും പോലീസ് നിരീക്ഷിച്ചുവരികയാണ്.

sameeksha-malabarinews

ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചതിനെ തുടര്‍ന്ന ഓഫീസില്‍ തടിച്ചുകൂടുകയും സംഘര്‍ഷമുണ്ടാക്കുയും ചെയ്തതിന്റെ പേരില്‍ 17 പേര്‍ അറസ്റ്റിലായി. ഇവര്‍ക്ക് പിന്നീട് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.

ഈ ബുള്‍ജെറ്റ് സഹോദരര്‍ ഉപയോഗിച്ചിരുന്ന നെപ്പോളിയന്‍ എന്ന വാനില്‍ നിയമം ലംഘിച്ച് നടത്തിയ ആള്‍ട്രേഷനുകള്‍, കാരവാന്‍ ആക്കുമ്പോള്‍ അടക്കേണ്ട നികുതി എന്നിവ അടക്കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. പണമടക്കാന്‍ തിങ്കളാഴച് ഓഫീസിലെത്താന്‍ ആവിശ്യപ്പെട്ടതിനുസരിച്ച് എത്തിയ എബിനും, ലിബിനും ഓഫീസില്‍ വെച്ച് ജീവനക്കാരോട് തട്ടിക്കയറുകുയും, സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഇടുകയുമായിരുന്നു. ലൈവിലാണ് കേരളം കത്തുമെന്ന പ്രയോഗം നടത്തിയത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കി നിയമലംഘനം നടത്തി ഇവര്‍ നടത്തിയ യാത്ര വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!