തേഞ്ഞിപ്പലത്ത് വാഹനാപകടത്തില്‍ യുവ അഭിഭാഷകന്‍ മരിച്ചു

തേഞ്ഞിപ്പലം :കാക്കഞ്ചേരിയില്‍ കിന്‍ഫ്രക്ക് സമീപമുണ്ടായ വാഹന അപകടത്തില്‍ യുവ അഭിഭാഷകന്‍ മരിച്ചു. വഴിക്കടവ് മരുത സ്വദേശി കാരടന്‍ മുഹമ്മദിന്റെ മകന്‍ അഡ്വ. ഇര്‍ഷാദ് കാരാടാന്‍(30) ആണ് മരണപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. യൂണിവേഴ്സിറ്റി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം.

ഉടന്‍തന്നെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top