കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ അനുഭവപ്പെടുന്ന തിരിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മദ്യം വാങ്ങാന്‍ എത്തുന്നവരരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ ഇപ്പോഴും കാണുന്നതെന്നും ഹൈക്കോടതി.
പോലീസ് ബാരിക്കേട് വെച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതെന്നും ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. മറ്റിടങ്ങളിലെല്ലാം ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ വേണമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ബെവ്‌കോ-ബാറുകളില്‍ ഈ നിയമം ബാധകമല്ലേ എന്നും കോടതി ചോദിക്കുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നാളെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.




