പരപ്പനങ്ങാടി അയ്യപ്പൻകാവ് -ചെട്ടിപ്പടി റോഡിലെ പൊടിശല്യം; ദുരതത്തിലായി നാട്ടുകാർ; പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോഴിക്കോട് പാതയിൽ അയപ്പൻകാവ് മുതൽ ചെട്ടിപ്പട്ടി വരെ റോഡ് പ്രവൃത്തിയുടെ ഭാഗമായി രൂക്ഷമായ പൊടിശല്യം മൂലം ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ.

പൊടി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പ് റോഡ് അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊടി ശല്യം ഒഴിവാക്കുന്നതിനായി വെള്ളം അടിക്കാനും രണ്ടാഴ്ച്ചക്കുള്ളിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുമെന്ന് ഉറപ്പ് നൽകിയതായും കൗൺസിലർമാർ പറഞ്ഞു.

കൗൺസിലർമാരായ നിയാസ് പുളിക്കലകത്ത്, കേലച്ചൻക്കണ്ടി ഉണ്ണിക്കൃഷ്ണൻ, ഇ.ടി ഉണ്ണികൃഷ്ണൻ, സിന്ധുരാജ്, ബിന്ദു ജയചന്ദ്രൻ, ബിജുഷ ടീച്ചർ, ഫസലുൽ ഫാരിസ എന്നിവരാണ് പരാതി നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top