
പയ്യന്നൂർ : ഓഹരി വ്യാപാര ത്തിന്റെ പേരിൽ 97.4 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മുക്കത്തെ കെ പി മുഹമ്മദ് സലീമിനെ (23)യാണ് സൈബർ സെൽ ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2024 ജൂലൈ മൂന്നിനും 23നും ഇടയിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം. പയ്യന്നൂർ അമ്പലം റോഡിലെ വി വി ഗണേശനാണ് പരാതിക്കാരൻ. ജിഎസ്എ എം എന്ന സ്ഥാപനത്തിന്റെ പേരിൽ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളിലായി 97,40,000 രൂപ ഓൺലൈൻ നിക്ഷേപമായി സ്വീകരിച്ചശേഷം നിക്ഷേപത്തുകയോ വാഗ്ദാനംചെയ്ത ലാഭമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുള്ള പരാതിയിൽ പയ്യന്നൂർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. തുടർന്ന്, സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




