ഒരുകോടി രൂപ സമ്മാനമടിച്ച ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ

പേരാവൂർ : ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള സ്ത്രീശക്തി ഭാഗ്യക്കുറി ടിക്കറ്റ് അഞ്ചംഗസംഘം തോക്കുചൂണ്ടി തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വിളക്കോട് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബ് (30) ആണ് അറസ്റ്റ‌ിലായത്. വ്യാഴാഴ്‌ച ഇയാൾ കസ്റ്റഡിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്‌തു. ഇയാൾ കുഴൽപ്പണ ക്കേസുകളിലുൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

പേരാവുരിലെ എ കെ സാദിഖിന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റാണ് ബുധനാഴ്ച രാത്രി കാറിലെത്തിയ സംഘം കവർന്നത്. സർക്കാർ നൽകുന്നതിലുമധികം തുക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരു കോടിയുടെ ടിക്കറ്റിന് സാദിഖിന് 68 ലക്ഷവും ഇടനിലക്കാർക്ക് നാലു ലക്ഷവും പറഞ്ഞുറപ്പിച്ചായിരുന്നു തട്ടിപ്പ്.

ബുധനാഴ്ച രാത്രി കാറിലെത്തിയ സംഘം ടിക്കറ്റ് കൈവശമുണ്ടായിരുന്ന സാദിഖിന്റെ സുഹൃത്ത് വിജേഷിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. ടിക്കറ്റ് കൈക്കലാക്കിയ ശേഷം വിജേഷിനെ പാറക്കണ്ടത്ത് റോഡരികിൽ ഇറക്കിവിടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top