അരുണാചലിൽ മലയാളി സംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു;അരിയല്ലൂർ സ്വദേശിയെ കാണാതായി

വള്ളിക്കുന്ന് : അരുണാചൽപ്രദേശിലേക്ക് വി നോദയാത്രപോയ എഴംഗ മല യാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു. ഒരാൾ മരി ച്ചു. ഒരാളെ കാണാതായി. കൊ ല്ലം സ്വദേശിയാണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയെയാണ് കാണാതായത്.

അരുണാചൽ തവാങ് ജില്ലയിലെ സേല തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം. ഐസ് പാളികൾ മുടിയ തടാകത്തിന് മുകളിലൂടെ നടന്നപ്പോൾ പാളികൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. താപനില മൈനസ് ഡിഗ്രിയിലാണിവിടെ. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അപകടം നടന്നയുടൻ സൈന്യവും പൊലീസും ചേർന്ന് അഞ്ചു പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹവും കിട്ടി.

പ്രതികൂല സാഹചര്യമായതിനാൽ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാൾക്കുള്ള തിരച്ചിൽ നിർത്തിവച്ചു. ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. ബുധനാഴ്ച നെടുമ്പാശേരിയിൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top