ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ പരസ്യം.ഉറങ്ങിയിട്ട് ദിവസങ്ങളായെന്നും ഒന്നും പഴയത് പോലെയെല്ലെന്നും പറഞ്ഞു കൊണ്ട് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ക്കിടയില്‍ ഏറെ ആശയകുഴപ്പങ്ങള്‍ സൃഷിട്ടിച്ചിരുന്നു. തുടര്‍ന്ന് ആ വീഡിയോ താരം നീക്കം ചെയ്യുകയും ചെയ്തു.
ഇതോടെ എന്തുകൊണ്ടാണെന്നുള്ള ആശയകുഴപ്പത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അതിനു പിന്നിലെ കാരണം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതൊരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ഈ പരസ്യമാണ് ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ദുല്‍ഖര്‍ തങ്ങളെ പേടിപ്പിച്ചെന്നും ഇത് ഭയങ്കര പ്രോമോഷന്‍ ആയിപോയെന്നുമുള്ള നിരവധി കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



