മലയാളത്തിന്റെ സ്വന്തം സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍ടൈനര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ പുരോഗമിക്കുകയാണ്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖര്‍ സല്‍മാനോടും അഭിലാഷ് ജോഷിയോടുമൊപ്പം ആദ്യ മലയാള ചിത്രത്തില്‍ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാള്‍ പങ്കുവെച്ചു.
ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് കിംഗ് ഓഫ് കൊത്തയിലെ സംഗീതം നിര്‍വ്വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം – നിമീഷ് രവി, സ്‌ക്രിപ്റ്റ് – അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ – ശ്യാം ശശിധരന്‍, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പിആര്‍ഓ – പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.




