കാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. നിയന്ത്രണത്തോടെ ഭക്തരെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള തീരുമാനം.

ജില്ലയിൽ കനത്ത മഴയെ തുടരുന്നതിനാൽ പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവർ അതാതു സ്ഥലങ്ങളിൽ തുടർന്ന് തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. നിലക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ട് തുടങ്ങിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top