Section

malabari-logo-mobile

ബസ് ചാർജ്ജ് വർദ്ധന; ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

HIGHLIGHTS : Bus fare hike; Transport Minister discusses with owners today

തിരുവനന്തപുരം : ബസ് ചാർജ് വർധനയിൽ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആൻറണി രാജു ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4 30ന് തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ മിനിമം 6 രൂപയാക്കുക എന്നിവയാണ് ബസ്സുടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞതവണ ചർച്ചയിൽ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു.

നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട നോട്ട് ഗതാഗതമന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു രാമചന്ദ്രൻ കമ്മീഷൻ ശുപാർശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്റർ മിനിമം നിരക്ക് എട്ടിൽ നിന്ന് 10 ആക്കണമെന്ന് ശുപാർശയാണ് കമ്മീഷൻ മുന്നോട്ടുവെച്ചത്. ജൂണിലാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്.

sameeksha-malabarinews

കഴിഞ്ഞ വർഷം ജൂലൈയിൽ മിനിമം ചാർജ് എട്ടിൽ നിലനിർത്തി ഒരു കിലോമീറ്റർ 70 പൈസ യിൽ നിന്നും 90 പൈസ ആക്കി വർധിപ്പിച്ചിരുന്നു. 8 രൂപക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നും രണ്ടര കിലോമീറ്ററും ആക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!