ദുബായില്‍ ശുചിമുറിയില്‍ മറന്നുവെച്ച ലാപ്‌ടോപ്പ് മോഷ്ടിച്ച വിദേശ യുവതികള്‍ക്ക് തടവ്

ദുബായ്: സൂപ്പര്‍മാര്‍ക്കറ്റില്‍ ടോയ്‌ലെറ്റില്‍ മറന്നുവെച്ച ലാപ്‌ടോപ് മോഷ്ടിച്ച രണ്ട് യുവതികള്‍ പിടിയിലായി. ശുചീകരണ തൊഴിലാളികളായ ഫിലിപ്പൈന്‍ സ്വദേശികളാണ് അറസ്റ്റിലായത്. സ്വദേശി യുവതിയാണ് തന്റെ 21,000 ദിര്‍ഹം വിലവരുന്ന ലാപ്‌ടോപ്പ് ശുചിമുറിയില്‍ മറന്നുവെച്ചത്.

മറന്നുവെച്ച തന്റെ ലാപ്‌ടോപ്പ് എടുക്കാനായി യുവതി ഉടനെ തിരിച്ചെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഉടനെ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഇതെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ പിടിയിലായത്.

എന്നാല്‍ അറസ്റ്റിലായ യുവതികള്‍ തങ്ങള്‍ ലാപ്‌ടോപ്പ് കണ്ടുവെന്നാലാതെ മോഷണം നടത്തിയിട്ടില്ലെന്നാണ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇവരുടെ വാദം തള്ളുകയും മൂന്ന് മാസത്തെ തടവുശിക്ഷ വിധിക്കുകയുമാണുണ്ടായത്.

Share news
error: Content is protected !!
Scroll to Top