
തിരൂരങ്ങാടി : ദേശീയപാതയിൽ ബെെക്കിൽ വിവിധ രൂപത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിൽ കക്കാട് ആറുവരിപ്പാതയിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം.തിരൂർ മംഗലം പറവണ്ണ കാരൻ്റെ പൂരക്കൽ മുഹമ്മദ് ഫാരിസ് (27) നെയാണ് അറസ്റ്റ് ചെയ്തത്.
കക്കാട് നിന്ന് ചേളാരി ഭാഗത്തേക്ക് അപകടകരമായ രീതിയിൽ വിവധ രൂപത്തിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതുവഴി എത്തിയ തിരൂരങ്ങാടി പോലീസ് ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചതായി കണ്ടെത്തി ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




