
മഞ്ചേരി : ബസിനകത്ത് കൃത്രിമ തിരക്ക് സൃഷ്ടിച്ച് വയോധികന്റെ പോക്കറ്റ് മുറിച്ച് വൻതുക കവർന്ന മൂന്ന് മോഷ്ടാക്കളെ മഞ്ചേരി പൊലീ സ് അറസ്റ്റ് ചെയ്തു. ഒളവട്ടൂർ സ്വദേശിയായ അബ്ദുള്ള കോയ എന്ന ഷാജഹാൻ (46), കൊണ്ടോട്ടി സ്വദേശിയായ ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി സ്വദേശിയായ ദുൽഖിഫി അക്കര (45) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 23-നാണ് സംഭവം. മഞ്ചേരി എസ്എച്ച്ബിടി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ പ്രതികൾ തിരക്കുണ്ടാക്കി വയോധികൻ്റെ പാൻ്റ് പോക്കറ്റ് മുറിച്ച് 25,000 രൂപയും 14,000 യുഎഇ ദിർഹവും ഉൾപ്പെടെ 3.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രധാന പ്രതിയായ അബ്ദുള്ള കോയക്കെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 സമാന മോഷണ കേസുകളുണ്ട്. നിരവധി തവണ പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്.
ജുനൈസുദ്ദീനും സമാന കേസുകളിൽ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജുവിന്റെ മേൽനോട്ടത്തിൽ മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ് കുമാർ, എസ്പെ്ഐ അഖിൽ രാജ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, കെ കെ ജസീർ, ആർ രഞ്ജിത്ത്, വി പി ബിജു, ശറഫുദ്ധീൻ, തൗഫീക്, കൃഷ്ണ ദാസ്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




