ലഹരി ഉപയോഗം ; സ്വകാര്യ ബസുകളിൽ പരിശോധന

HIGHLIGHTS : Drug use; Inspection on private buses


ഫറോക്ക്:
 സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമിടയിൽ ജോലിക്കിടെയുള്ള ലഹരി ഉപയോഗം വർധിക്കുന്നതായുള്ള പരാതിയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തി. രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആർടിഒ നേതൃത്വത്തിൽ ഫറോക്ക് ചുങ്കംമുതൽ രാമനാട്ടുകരവരെയും രാമനാട്ടുകര ദേശീയപാത 66 ബൈപാസ്, ഫാറുഖ് കോളേജ് റോഡ് എന്നീ റൂട്ടുകളിലെ ബസുകളിലായിരുന്നു പരിശോധന.

ഗതാഗതമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവനുസരിച്ച് ചൊവ്വ പകൽ മൂന്നുമുതൽ അഞ്ചുവരെ നടന്ന പരിശോധനയിൽ ബസ് ഡ്രൈവർമാരിലും കണ്ടക്ടർമാരിലും ലഹരി ഉപയോഗം കണ്ടെത്താനായില്ല. വിവിധ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് 9000 രൂപ പിഴ ചുമത്തി. എഎം വിഐ എം സജീഷും പരിശോധനയ്ക്ക് നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!