HIGHLIGHTS : 20-year-old arrested in POCSO case

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനെ അറസ്റ്റ് ചെയ്തു. പുതിയങ്ങാടി വെസ്റ്റ്ഹിൽ സ്വദേശി മഹിയെയാണ് പോക്സോ നിയമപ്രകാരം വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിയുടെ പരാതിയിൽ വെള്ളയിൽ പൊലീസാണ് കേസെടുത്തത്.
വെസ്റ്റ്ഹിൽ സ്വദേശിനിയായ 16 വയസ്സുള്ള വിദ്യാർഥിനിയെ 2024 ഡിസംബർ മുതൽ പല പ്രാവശ്യം പരിചയക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം വെള്ളയിൽ പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


