HIGHLIGHTS : Drug trafficking: Ugandan woman arrested

അരീക്കോട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീക രിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാന പ്രതി ഉഗാ ണ്ട സ്വദേശിനി നാകു ബുറെ ടിയോപിസ്റ്റ് (30) പിടിയില്‍. ബുധന്‍ വൈകിട്ട് ബംഗളൂരു ഇലക്ട്രോണിക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇന്‍സ്‌പെക്ടര്‍ സി ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ഇവരെ പിടികൂടിയത്.
അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ്( അസീസ്-43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുമ്പ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ച്ചുവടില്‍ നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശികളെക്കുറിച്ച് സൂചന ലഭിച്ചത്.
അറബി അസീസിന് ലഹരിമരുന്ന് നല്‍കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരെയും പിടികൂടി യിട്ടുണ്ട്. 10 ലക്ഷം രൂപ യുടെ ലഹരിവസ്തുക്കളാണ് ഇവരില്‍നിന്ന് പിടികൂടിയത്. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പി ടിച്ചെടുത്തിരുന്നു.
കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജി ത്ത്, എസ്‌ഐ നവീന്‍ ഷാജ്, ഡന്‍സാഫ് അംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, മു സ്തഫ, സുബ്രഹ്‌മണ്യന്‍, സബീഷ്, അബ്ദുള്ള ബാബു, അരീക്കോട് സ്റ്റേഷനിലെ ലിജീഷ്, അനില എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു