വര്‍ക്കല ബീച്ചില്‍ ലഹരി മരുന്ന് കച്ചവടം; 7 കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി

വര്‍ക്കല ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ ലഹരിമരുന്ന് പിടികൂടി. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. പോലീസിന്റെയും നാര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെയും സംയുക്ത മിന്നല്‍ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഉച്ചയോടെ മിന്നല്‍ പരിശോധന നടത്തിയത്. വര്‍ക്കല സ്വദേശിയായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു, വിഷ്ണു, നാദിര്‍ഷാ, സലിം, നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്, ആഷിഖ്, സല്‍മാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സല്‍മാന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന സന്ദേശിന്റെ പെണ്‍ സുഹൃത്തായ കൃഷ്ണപ്രിയയെ മുന്‍നിര്‍ത്തിയാണ് സംശയം തോന്നാത്ത വിധത്തില്‍ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നത്. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പൊലീസ് പിടിച്ചെടുത്തു.

 

Share news
error: Content is protected !!
Scroll to Top