മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

HIGHLIGHTS : Drug case accused accused of capa and deported

കോഴിക്കോട് : നഗരത്തിലെ വിവിധ ഭാഗ ങ്ങളില്‍ മയ ക്കുമരുന്ന് വി ല്‍ക്കുന്ന പ്രതിയെ കാ പ്പ ചുമത്തി നാടുകടത്തി. ഹാഷിം വെള്ളയില്‍ നാലുകുടിപ്പറമ്പ് വി ട്ടില്‍ ഹാഷിമി(24)നെയാണ് തു ടര്‍ച്ചയായി കുറ്റകൃത്യങ്ങളിലേര്‍ പ്പെട്ടതിനെ തുടര്‍ന്ന് നാടുകട ത്തിയത്.

2019ല്‍ ബ്രൗണ്‍ഷുഗര്‍ വിറ്റ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ 2024ല്‍ 529 ഗ്രാം കഞ്ചാ വും 1940 ഗ്രാം മെത്താഫിറ്റമിനു മടക്കം വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ വീണ്ടും 530 ഗ്രാം കഞ്ചാവ് സഹിതം ടൗണ്‍ പൊലീസും പിടിച്ചു. തുടര്‍ച്ചയാ യി മയക്കുമരുന്ന് കേസുകളിലു ള്‍പ്പെടുന്ന പ്രതിക്കെതിരെ വെള്ളയില്‍ പൊലീസ് സബ് ഡി വിഷണല്‍ മജിസ്‌ട്രേറ്റ് കോടതി യില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

sameeksha-malabarinews

പ്രതി ഒരു വര്‍ഷക്കാലത്തേക്കു ള്ള നല്ല നടപ്പ് ജാമ്യത്തില്‍ കഴി യവേ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ കോടതി 50,000 രൂപ പിഴയും വിധിച്ചിരുന്നു. പ്രതി ക്കെതിരെ വെള്ളയില്‍ പൊലി സ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍ കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാ രം സിറ്റി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി ഒരു വര്‍ഷത്തേക്ക് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!